ആം ആദ്മിയുടെ എം.എസ് ദിര്‍ ദില്ലി നിയമസഭാ സ്പീക്കര്‍

ദില്ലി നിയമസഭാ സ്പീക്കറായി ആം ആദ്മി പാര്‍ട്ടിയുടെ എം.എസ് ദിര്‍ തെരഞ്ഞെടുക്കപ്പെട്ടു. 37 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി ജഗദീഷ് മുക്തിയെ പരാജയപ്പെടുത്തിയാണ് എം.എസ് ദിര്‍ സ്പീക്കറായത്.

സ്പീക്കര്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആം ആദ്മി പിന്തുണച്ചു. ദീറിന് അനുകൂലമായി വോട്ടു ചെയ്യാന്‍ കോണ്‍ഗ്രസിന്റെ എട്ട് എം.എല്‍.എ മാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.

കേജ്‌രിവാളിന്റെ ആം ആദ്മി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിശ്വാസ വോട്ട് നേടിയിരുന്നു. നിയമസഭയില്‍ പാര്‍ട്ടി ഭൂരിപക്ഷം തെളിയിച്ചു. സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണച്ചു. 37 പേരുടെ പിന്തുണ പാര്‍ട്ടിയ്ക്ക് ലഭിച്ചു. ജെ.ഡി.യു സ്വതന്ത്രന്റെ പിന്തുണയും ആം ആദ്മിയ്ക്ക് ലഭിച്ചു.

DONT MISS
Top