ആം ആദ്മി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

aap1-300x141ദില്ലിയില്‍ കേജ്‌രിവാളിന്റെ ആം ആദ്മി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. നിയമസഭയില്‍ പാര്‍ട്ടി ഭൂരിപക്ഷം തെളിയിച്ചു. സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണച്ചു. 37 പേരുടെ പിന്തുണ പാര്‍ട്ടിയ്ക്ക് ലഭിച്ചു. ജെ.ഡി.യു സ്വതന്ത്രന്റെ പിന്തുണയും ആം ആദ്മിയ്ക്ക് ലഭിച്ചു. 20 എം.എല്‍.എ മാരാണ് ആം ആദ്മിയിലുള്ളത്. ശബ്ദ വോട്ടോടെയാണ് പ്രമേയം പാസായത്.

ദില്ലിയിലെ ജനത വോട്ട് ബാങ്ക് മാത്രമല്ലെന്ന് തെളിയിച്ചെന്ന് അരവിന്ദ് കേജ്‌രിവാള്‍ വിശ്വാസവോട്ടെടുപ്പിന് ശേഷം പ്രതികരിച്ചു. ദില്ലിയില്‍ പ്രയോഗിച്ച തന്ത്രം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും ആം ആദ്മി പാര്‍ട്ടി സാധാരണക്കാരന്റെയും ദരിദ്രന്റെയും പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

70 അംഗങ്ങളുള്ള ദില്ലി നിയമസഭയില്‍ 36 പേരുടെ പിന്തുണയാണ് വിശ്വാസവോട്ട് നേടാന്‍ ആവശ്യമായിട്ടുണ്ടായിരുന്നത്.

28 എംഎല്‍എ മാരുള്ള ആംആദ്മിക്ക് കോണ്‍ഗ്രസിന്റെ 8 എംഎല്‍എമാരുടെ പിന്തുണയുണ്ട്. നിയമസഭയുടെ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്കായുള്ള വോട്ടെടുപ്പ് നാളെ നടക്കും. ദില്ലി നിയമസഭയിലെ 70 അംഗങ്ങളും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ദില്ലിയിലെ വി.ഐ.പി സംസ്‌ക്കാരത്തിന് അറുതി വരുത്തുമെന്ന്പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ അരവിന്ദ് കേജ്രിവാള്‍ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം പൊതുഗതാഗത സംവിധാനമുപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. അരവിന്ദ് കേജ്രിവാള്‍ ചുമതലയേറ്റ ശേഷം ദില്ലിയിലെ വൈദ്യുതി നിരക്ക് പകുതിയായി കുറച്ചിരുന്നു. 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് കുറവ് വരുത്തിയത്. ദില്ലിയിലെ എല്ലാ കുടുംബങ്ങള്‍ക്കും 700 ലിറ്റര്‍ സൗജന്യ കുടിവെള്ളം നല്‍കാനും ആപ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ പ്രഥമ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.

DONT MISS
Top