ആലപ്പുഴയുടെ ടൂറിസം മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ്

ആലപ്പുഴ: പുതുവല്‍സരം പിറന്നതോടെ ആലപ്പുഴയുടെ ടൂറിസം മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ്. ക്രിസ്തുമസ്സ് അവധിക്കാലത്തോടെ ആരംഭിച്ച ടൂറിസം സീസണ്‍ പുതുവര്‍ഷാരംഭത്തില്‍ പുത്തന്‍ പ്രതീക്ഷകളാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് നല്‍കുന്നത്.

ആലപ്പുഴയുടെ ടൂറിസം മേഖലയിലെ ഉണര്‍വ്വ് പ്രധാനമായും പ്രകടമാകുന്നത് ഹൗസ്‌ബോട്ട് ടൂറിസത്തിന്റെ വളര്‍ച്ചയിലൂടെയാണ്. ഓരോ സീസണിലും കോടികളുടെ വരുമാനമാണ് ഹൗസ്‌ബോട്ട് മേഖലയിലുണ്ടാവുന്നത്. ടൂറിസം സീസണ്‍ ആരംഭിക്കുന്നതോടെ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. കഴിഞ്ഞ ഓണ സീസണില്‍ തൊഴിലാളികളുടെ ബോണസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഉണ്ടായ സമരത്തെ തുടര്‍ന്ന് കനത്ത നഷ്ടമാണ് ഹൗസ്‌ബോട്ട് മേഖലയിലുണ്ടായത്. ഈ തിരിച്ചടി മറികടക്കാനുള്ള തീവ്രശ്രമമാണ് പുത്തന്‍ സീസണിന് ഉന്മേഷം പകരുന്നത്.

ക്രിസ്മസ്സ് അവധിക്കാലത്തോടെ ആരംഭിച്ച പുതിയ ടൂറിസം സീസണിന് ആവേശം പകരുന്നതില്‍ ആലപ്പുഴ ബീച്ച് ഫെസ്റ്റും ചെറുതല്ലാത്ത പങ്ക് വഹിച്ചു. ഹൗസ് ബോട്ട് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ ഉണ്ടായ സമരം കഴിഞ്ഞ സീസണ്‍ അവതാളത്തിലാക്കിയതിനാല്‍ പുതുവര്‍ഷത്തെ ടൂറിസം പ്രതീക്ഷകള്‍ മേഖലയിലെ ഉണര്‍വ്വിന് കാരണമായി.

 

DONT MISS
Top