പഴം പച്ചക്കറികളിലെ വിഷാംശം നീക്കാന്‍ പ്രത്യേക ഔഷധ കൂട്ടുമായി പ്രവാസി മലയാളി

mohananപഴം പച്ചക്കറികളിലെ വിഷാംശം നീക്കുന്നതിനുള്ള പ്രത്യേക ഔഷധ കൂട്ട് പ്രവാസി മലയാളി കണ്ടെത്തി. കാഞ്ഞങ്ങാട് സ്വദേശി ഡോക്ടര്‍ കെ മോഹനനാണ് ഔഷധ കൂട്ട് കണ്ടെത്തിയത്. പഴം പച്ചക്കറികള്‍ക്കകത്തുള്ള മുഴുവന്‍ വിഷാശവും നീക്കം ചെയ്യാന്‍ പുതിയ ഔഷധ കൂട്ടിനു സാധിക്കും.

ആറു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ആയുര്‍വേദ ഔഷധ കൂട്ട് കണ്ടെത്തിയത്. ഡീ ടോക്‌സ് ഫ്രൂട്‌സ് ആന്‍ഡ് വെജ് എന്ന് പേരിട്ടിരിക്കുന്ന ഔഷധ കൂട്ടിന് അമേരിക്കയിലെ മാക്‌സ് വെല്‍ സ്റ്റാന്‍ടെഡയ് സേഷനില്‍ നിന്ന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

ഇരുപത്തിയേഴ് പച്ചമരുന്നുകള്‍ ചേര്‍ത്താണ് ഡോക്ടര്‍ കെ മോഹനന്‍ പുതിയ ഔഷധ കൂട്ട് വികസിപ്പിച്ചെടുത്തത്. ആദിവാസി വൈദ്യന്മാര്‍ മനുഷ്യ ശരീരത്തില്‍ നിന്ന് പാമ്പിന്‍ വിഷം വലിച്ചെടുക്കുന്നതിന് സമാനമായ രീതിയിലാണ് ഔഷധ കൂട്ട് ഫലവര്‍ഗങ്ങളിലെ വിഷാശം നീക്കം ചെയ്യുക.

നിലവില്‍ പഴം പച്ചക്കറികളുടെ തൊലിപ്പുറത്തെ വിഷാംശം നീക്കം ചെയ്യുന്ന മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഡോക്ടര്‍ മോഹന്‍ കുമാര്‍ വികസിപ്പിച്ചെടുത്ത ഔഷധ കൂട്ടിനു ഫലവര്‍ഗങ്ങള്‍ക്കുള്ളിലെ മുഴുവന്‍ വിഷാംശങ്ങളും നീക്കാന്‍ ചെയ്യാന്‍ സാധിക്കും.

DONT MISS
Top