ധനുഷ് സിക്സ്പാക്കുമായി വീണ്ടും

danushക്രസ്തുമസ് ദിനത്തില്‍ തമിഴ് ആരാധകര്‍ക്ക് ആവേശമുയര്‍ത്തി ധനുഷിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങി. വെള്ളൈ ഇലൈ പോട്ടധാരി എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വി്ട്ടിരിക്കുന്നത്.

ചിത്രത്തില്‍ സിക്‌സ് പാക്ക് ആയി ധനുഷ് എത്തുന്നു എന്നതാണ് പ്രത്യേകത. അമല പോളാണ് ചിത്രത്തിലെ നായിക. അമലയും ധനുഷും ഒന്നിക്കുന്ന ആദ്യം ചിത്രം കൂടിയാണിത്.

ധനുഷിന്റെ സിക്‌സ് പാക്ക് രൂപത്തിലിറങ്ങിയ പോസ്റ്റര്‍ തമിഴ് പ്രേക്ഷകര്‍ ഏറെ ആഹ്ലാദത്തോടെയാണ് നെഞ്ചേറ്റിയിരിക്കുന്നത്. വെട്ട്രിമാരന്‍ ഒരുക്കിയ ആക്ഷന്‍ ചിത്രമായ പൊള്ളാധവനിലാണ് ധനുഷ് ഇതിനു മുമ്പ് സിക്‌സ് പാക്കിലെത്തിയത്.

ഛായാഗ്രാഹകനായ വേല്‍രാജ് ആണ് ധനുഷ് ചിത്രം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രത്തിന്റെ പോസ്റ്ററും ക്രിസ്മസ് സന്ദേശവും ധനുഷ് ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ധനുഷിന്റെ നിരവധി ചിത്രങ്ങളിലെ ക്യാമറാമാനായിരുന്നു വേല്‍രാജ്.

പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കുന്നത് അനിരുദ്ധാണ്. ജനുവരി ഒന്നിന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങും.

DONT MISS
Top