റാന്നി വനമേഖലയില്‍ ഗതാഗത നിയന്ത്രണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

arun narayanan

ശബരിമല ഉള്‍പ്പെടുന്ന റാന്നി വനമേഖലയിലെ ഗതാഗതം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാറിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കത്തയച്ചു. ഗതാഗതവും സന്ദര്‍ശകരുടെ എണ്ണവും വര്‍ദ്ധിക്കുന്ന ദേശീയ കടുവാ സങ്കേതമായ പെരിയാറിലെ വന്യമൃഗങ്ങളുടെ വാസത്തെ ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഗവിയിലേക്കുള്ള വിനേദസഞ്ചാരം നിയന്ത്രിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ദേശീയ വന്യജീവി ബോര്‍ഡ് ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാരലയം റാന്നി വനമേഖലയിലെ ഗതാഗതം നിയന്ത്രിക്കണണെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. റാന്നിക്ക് പുറമേ കോന്നി , അച്ചന്‍കോവില്‍ എന്നീ ഡിവിഷനുകളിലെയും ഗതാഗതം നിയന്ത്രിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഈ മേഖലയിലെ സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് വരുന്നതായാണ് ദേശീയ വന്യജീവി ബോര്‍ഡിന്റെ വിലയിരുത്തല്‍. പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയായ ഈ മേഖലയില്‍ കടുവാസങ്കേതം എന്നതിന് പുറമേ അപൂര്‍വ്വം സസ്യജന്തു ജാലങ്ങളുടെ വാസസ്ഥലമാണെന്നും വന്യജീവി ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

സഞ്ചാരികളുടെ എണ്ണവും വാഹനങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നത് ഇവയുടെ നിലനില്‍പ്പിന് ഭീഷണിയാണ്. വാഹനമിടിച്ച് മരിക്കുന്ന മൃഗങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയ വന്യജീവി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ സംസ്ഥാന സര്‍ക്കാറിന് കത്തയച്ചരിക്കുനന്ത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗവിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം കൊണ്ട് വരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

DONT MISS
Top