ഇന്ന് ലോക എയ്ഡ്‌സ് ദിനം

hivഇന്ന് ലോക എയ്ഡ്‌സ് ദിനം. സംസ്ഥാനത്ത് ഇരുപത്തയ്യായിരത്തോളം പേര്‍ക്കാണ് എച്ച്‌ഐവി ബാധയുള്ളത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എയ്ഡ്‌സ് ബാധയ തുടര്‍ന്ന് മരിച്ച് പേകുന്നുവരുടെ എണ്ണത്തില്‍ ഗണ്യമായി കുറവ് വന്നിട്ടുണ്ട്.

സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 2013ല്‍ മാത്രം 1917 പേരാണ് എച്ച്.ഐ.വി ബാധിതര്‍. മുന്‍ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ദ്ധനവനാണ് എണ്ണത്തിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1909 പേര്‍ക്കാണ് എച്ച്.ഐ.വി ബാധ റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി റിപ്പോര്‍ട്ട് ചെയ്യുന്നത് തിരുവനന്തപുരത്തും തൃശൂരിലുമാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളിലാണ് കുറവ്. കേരള എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കണക്ക് പ്രകാരമാണിത്.

1987ല് തിരുവല്ലയിലാണ് സംസ്ഥാനത്ത് ആദ്യമായി എച്ച്.ഐ.വി ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 8226 പേര്‍ എ.ആര്‍.ടിയില്‍ ചികില്‍സയിലുണ്ട്. എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം 2100 പേര് ഇതിനകം എയ്ഡ്‌സ് ബാധയെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങള്‍ മൂലം മരിച്ചിട്ടുണ്ട്.

എച്ച്ഐവി ബാധതയെ പ്രതിരോധിക്കാനായുള്ള മരുന്നുകള്‍ക്കായുള്ള പരീക്ഷണങ്ങള്‍ ലോകമെമ്പാടും നടന്നുവരുകയാണ്. ഈ പരീക്ഷണങ്ങളില്‍ പ്രതീഷയര്‍പ്പിച്ച് കഴിയുകയാണ് എച്ച്‌ഐവി ബാധിതര്‍.

DONT MISS
Top