സച്ചിന്‍ ഇനി സാമൂഹ്യപ്രവര്‍ത്തകന്‍

sachinമുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ യൂനിസെഫിന്റെ ദക്ഷിണ ഏഷ്യയിലെ ബ്രാന്‍ഡ് അംബാസിഡറാകും.

പൊതുശുചിത്വ സന്ദേശം മേഖലയിലെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സച്ചിന്റെ രണ്ടാം ഇന്നിംഗ്‌സിലെ ദൗത്യം.

ഈ ഇന്നിംഗ്‌സ് തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നാണ് സച്ചിന്‍ പ്രതികരിച്ചത്. തന്റെ കഴിവിന്റെ പരമാവധി ഇതിനായി ശ്രമിക്കുമെന്നും താരം പറഞ്ഞു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. ലോകത്തില്‍ 36 ശതമാനം ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ലെന്ന വസ്തുത തന്നെ അദ്ഭുതപ്പെടുത്തിയതായും സച്ചിന്‍ പറഞ്ഞു.

DONT MISS
Top