കാര്‍ അലങ്കരിക്കല്‍ മത്സരത്തില്‍ മലയാളിക്ക് രണ്ടാം സ്ഥാനം

car decorationദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള കാര്‍ അലങ്കരിക്കല്‍ മത്സരം ദുബൈയില്‍ നടന്നു. പത്തിലധികം കാറുകള്‍ പങ്കെടുത്ത മത്സരത്തില്‍ മലയാളി യുവാവിനാണ് രണ്ടാം സമ്മാനം.

കാസര്‍ഗോട് സ്വദേശി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിനിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.റേഞ്ച് റോവര്‍ കാറില്‍ പതാകയുടെ നിറത്തില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്താണ് ഇഖ്ബാല്‍ മത്സരത്തിനായി കാര്‍ ഒരുക്കിയത്. സ്വദേശി യുവാവിനാണ് മത്സരത്തില്‍ ഒന്നാം സമ്മാനം.

കഴിഞ്ഞ മൂന്നു വര്‍ഷവും ഇഖ്ബാലിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചിരുന്നത്. ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് അബുദാബി യസ് ഐലണ്ടിലും കാര്‍ അലങ്കരിക്കല്‍ മത്സരം നടക്കും. യു.എ.ഇ ദേശീയ ദിനത്തിന് മുന്നോടിയായുള്ള പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് കാര്‍ അലങ്കരിക്കല്‍ മത്സരം. രാഷ്ട്ര തലവന്മാരുടെ ചിത്രങ്ങളും പതാകകളും ഉപയോഗിച്ചാണ് കാറുകള്‍ അലങ്കരിക്കുന്നത്.

DONT MISS
Top