പുതിയ രൂപത്തിലും ഭാവത്തിലും ഫഹദ്

ന്യൂ ജനറേഷന്‍ നായകന്‍ എന്നറിയ്യപ്പെടുന്ന ഫഹദ് ഫാസില്‍ പുതിയ ചിത്രത്തില്‍ ഞെട്ടിക്കുന്ന വേഷവുമായി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അഭിനേതാവും സംവിധാന രംഗത്ത് നവാഗതനുമായ സൂബിന്‍ ഷഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വ്യത്യസ്ഥമായ വേഷത്തില്‍ ഫഹദ് എത്തുന്നത്.

സാമൂഹിക പ്രശ്‌നങ്ങളെ ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ചിത്രം മലയാളത്തില്‍ പുതിയ ഒരു പരീക്ഷണമാണ് നടത്തുന്നത്.

കഥയുടെ വിവരണത്തിലും അഭിനേതാക്കളുടെ അഭിനയത്തിലും ഇതുവരെ പരീക്ഷിക്കാത്ത പുതു രീതികളാണ് അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഫഹദിനൊപ്പം ശ്രീനാഥ് ഭാസിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ന്യൂജനറേഷന്‍ നായകനായി അറിയ്യപ്പെടുന്ന ആഷിക്ക് അബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

DONT MISS
Top