ഭൂമിയില്‍ 25 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച സര്‍വ്വനാശം

volcanic-explotion25 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയിലുണ്ടായ വലിയ നശീകരണ പ്രക്രിയയില്‍ നശിച്ചുപോയത് കോടാനുകോടി ജീവജാലങ്ങളെന്ന് പുതിയ പഠനം. ആസിഡ് മഴയും ഓസോണ്‍ പാളിയുടെ നാശവുമാണഅ അന്ന് ഭൂമിയുടെ അന്തകരായി മാറിയത്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങളുള്ളത്.

പെര്‍മിയന്‍ കാലഘട്ടത്തിന്റ അവസാനത്തില്‍ വലിയ വന്‍ തോതിലുണ്ടായ വിനാശത്തെ തുടര്‍ന്ന് ഭൂമിയിലെ 90 ശതമാനത്തോളം സമുദ്ര ജലജീവികളും 70 ശതമാനം കരജീവികളും നാമാവശേഷമായെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിനാശമായിരുന്നു ഇതെന്നാണ് കണക്കാക്കുന്നത്.

സൈബീരിയയിലുണ്ടായ അഗ്‌നി പര്‍വ്വത സ്‌ഫോടനമാണ് സര്‍വ്വനാശത്തിന് കാരണമായതെന്ന് വിശ്വസിക്കുന്ന ഗവേഷകരുമുണ്ട്.  അന്നുണ്ടായ വലിയ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ വന്‍ തോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും സള്‍ഫര്‍ ഡൈ ഓക്‌സൈഡും അന്തരീക്ഷത്തിലേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇത് മൂലമാണ് ആസിഡ് മഴ കനത്തത്. മീഥേല്‍ ക്ലോറൈഡ് വാതകം ഓസോണ്‍ പാളിയുടെ വിനാശത്തിനും കാരണമായി. തുടര്‍ന്നുണ്ടായ ഭീകരമായ കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ജീവചക്രത്തെ ആകെ മാറ്റി മറിച്ചു. കോടാനു കോടി ജീവജാലങ്ങള്‍ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടു.

ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങള്‍ വലിയ നശീകരണ സ്വഭാവം ഉള്ളതാണെന്ന് പഠനങ്ങള്‍ പറയുന്നു. അന്നുണ്ടായ വലിയ വിനാശമാണ് ദിനോസറുകളുടെ പെട്ടെന്നുള്ള വംശ വര്‍ദ്ധനക്കും വളര്‍ച്ചക്കുമുള്ള കാരണമായത്.

DONT MISS
Top