നയന്‍താരയും ചിമ്പുവും വീണ്ടും

Nayanthara-Simbuചിമ്പുവിനൊപ്പം നയന്‍താര വീണ്ടും എത്തുന്നു. പാണ്ഡിരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് നയന്‍താര ചിമ്പുവിനൊപ്പം എത്തുന്നത്. ചിമ്പുവും നയന്‍താരയുമായുള്ള പ്രണയത്തിനും പ്രണയ വിവാദങ്ങള്‍ക്കും ശേഷം ആദ്യാമായാണ് ഇരുവരും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്.

ചിത്രത്തില്‍ നായികയുടെ റോളിലേയ്ക്ക് നയന്‍താരയെ അല്ലാതെ മറ്റൊരാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് സംവിധായകന്‍ പാണ്ഡിരാജ് വ്യക്തമാക്കി. എന്നാല്‍ നായകനായി എത്തുന്നത് ചിമ്പുവാണെന്ന് അറിഞ്ഞപ്പോള്‍ നയന്‍സ് ചിത്രത്തിന് തയ്യാറായില്ലെന്നും പാണ്ഡിരാജ് പറയുന്നു. എന്നാല്‍ ഏറെ പ്രയാസപ്പെട്ടാണ് നയന്‍താരയെ ചിത്രത്തിലേയ്ക്ക് കൊണ്ടു വന്നത്. ഇതിനായി താന്‍ രണ്‍ബീറിനെയും ദീപിക പദ്‌കോണിനെയുമാണ് ഉപമിച്ചതെന്നും സംവിധായകന്‍ പറയുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച രണ്‍ബീര്‍ ദീപിക പ്രണയം പരാജയപ്പെട്ടതിന് ശേഷവും നിരവധി സിനിമകളില്‍ രണ്‍ബീറിന്റെ നായികയായി ദീപിക എത്തുന്നുണ്ട്. താന്‍ പറഞ്ഞതിന്റെ പൊരുള്‍ നയന്‍താര മനസിലാക്കിയെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായെന്നും സംവിധായകന്‍ വ്യക്തമാക്കി.

പ്രണയത്തിനും കോമഡിയ്ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്.

DONT MISS
Top