യൂസഫലിക്ക് ബിസിനസ് അവാര്‍ഡ്

yusaf-aliദുബയ്: ഈ വര്‍ഷത്തെ അറേബ്യന്‍ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ യൂസഫലി അര്‍ഹനായി.

ദുബയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയുടെ സഹോദരനും ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ എം എ അഷ്‌റഫലി അവാര്‍ഡ് ഏറ്റുവാങ്ങി. യു എ ഇ യുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹിയാന്‍, ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തുടങ്ങിയവര്‍ പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്തു.

മിഡില്‍ ഈസ്‌ററിലും ആഫ്രിക്കയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബിസിനസുകാരെയാണ് അറേബ്യന്‍ ബിസിനസ് ഗ്രൂപ്പ് അവാര്‍ഡ്് നല്‍കി ആദരിക്കുന്നത്.

DONT MISS
Top