കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ ലാബ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് പിന്നില്‍ സ്വകാര്യ ലാബ് ഉടമകള്‍

download (4)കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ അടിക്കടി ലാബ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് പിന്നില്‍ സ്വകാര്യ ലാബ് ഉടമകളെന്ന് റിപ്പോര്‍ട്ട്. ആശുപത്രി വികസന സമിതിയിലെ കോണ്‍ഗ്രസ്, സിപിഐഎം നേതാക്കളാണ് സ്വകാര്യ ലാബുകള്‍ക്ക് ഒത്താശ ചെയ്യുന്നതെന്നും ആരോപണമുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബ് ഫീസ് കൂട്ടുന്നത് ആശുപത്രി വികസന സമിതി അംഗങ്ങളും സ്വകാര്യ ലാബുടമകളുടെയും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ആരോപണം. ആശുപത്രിയിലെ ലാബ് ഫീസ് കൂട്ടിയാല്‍ അതിന്റെ ഗുണഫലം കിട്ടുക സമീപത്തെ സ്വകാര്യ ലാബുകള്‍ക്കാണ്. കോഴിക്കോട് ഡിസിസി പ്രസിഡന്റും വികസനസമിതി അംഗവുമായ കെസി അബുവിന്റെ മരുമകന് ഇവിടെ ലാബുകളുണ്ട്. വികസന സമിതിയിലെ സിപിഐഎം പ്രതിനിധിയായ സൂര്യ ഗഫൂറിനും രണ്ട് ലാബുകളുണ്ട്.

31 അംഗ ആശുപത്രി വികസന സമിതിയില്‍ കെ.സി അബുവും സൂര്യ ഗഫൂറും അടക്കം ചുരുക്കം ചിലര്‍ മാത്രമാണ് യോഗങ്ങളില്‍ പങ്കെടുക്കാറുള്ളത്. അതുകൊണ്ട് ലാബ് ഫീസ് വര്‍ദ്ധന പോലുള്ള വിവാദ തീരുമാനങ്ങള്‍ എതിര്‍ക്കാനും ആരും ഉണ്ടാകില്ല.

DONT MISS
Top