വേണമെങ്കില്‍ ചക്ക കോടികള്‍ കൊണ്ടുവരും

ചക്ക എങ്ങിനെയും വിറ്റൊഴിച്ച് മലയാളി ശല്യം തീര്‍ക്കുമ്പോള്‍ മേഘാലയയില്‍ അത് കോടികള്‍ മറിയുന്ന വ്യാവസായി അസംസകൃത വസ്തുവാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വൈന്‍ ഉത്പാദന കേന്ദ്രമായ മേഘാലയയിലെ ഷില്ലോങ്ങില്‍ ഇപ്പോഴത്തെ പ്രിയ രുചികളിലൊന്ന് ചക്കപ്പഴംവൈന്‍ ആണ്.

ഇഞ്ചി, മള്‍ബറി, സ്‌ട്രോബറി, പാഷന്‍ ഫ്രൂട്ട്, ഏത്തപ്പഴം തുടങ്ങിയ മേഘാലയയിലെ പ്രിയ രുചികളിലേക്ക് ഏതാനും വര്‍ഷം മാത്രമേ ആയുള്ളു ചക്കയുടെ രുചി എത്തിത്തുടങ്ങിയിട്ട്.

ഷില്ലോങ്ങില്‍ വര്‍ഷം തോറും നടക്കുന്ന വൈന്‍ മേളയില്‍ ഇതുവരെ അവതരിപ്പിച്ചിരുന്നത് 10 രുചികള്‍ ആയിരുന്നെങ്കില്‍ ഇത്തവണ അത് 11 ആയി വളര്‍ന്നു. ആയിരക്കണക്കിന് ആളുകളാണ് വൈന്‍ മേളയ്ക്ക് എല്ലാവര്‍ഷവും എത്തുന്നത്. ചക്കപഴുത്ത് വീണ് തലയില്‍ ചാടാതിരിക്കട്ടെ എന്ന് കരുതി കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിക്കുന്നവര്‍ ഓര്‍ക്കുക, കോടികളാണ് വാറ്റിയെടുക്കുന്ന ചക്കപ്പഴം മേഘാലയയ്ക്ക് നല്‍കുന്നതെന്ന്. jack fruit

DONT MISS
Top