സ്‌കൂള്‍ അധ്യാപകര്‍ വിസ മാറ്റണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം

teacherജിദ്ദ: സൗദിയിലെ സ്വകാര്യ സ്‌ക്കൂള്‍ അധ്യാപകര്‍ ജനുവരി ആറിനകം തങ്ങളുടെ വിസ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലേക്കു മാറ്റണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം നിഷ്‌കര്‍ഷിച്ചു. എന്നാല്‍ നിലവില്‍ ജോലിചെയ്യുന്ന പല സ്‌ക്കൂളില്‍ നിന്നും വളരെ തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്ന അധ്യാപകര്‍, വിസാ മാറ്റത്തിന് മാനസികമായി തയ്യാറല്ല. ജനുവരി ആറിനകം മാറിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടാനും ഇടയാകും.

വിസാമാറ്റത്തിനു അധ്യാപകര്‍ മടിക്കുന്നത് ശമ്പളം കുറവായതുകൊണ്ട് മാത്രമല്ല. മറിച്ച് വിസാ മാറ്റത്തിനും സമയമാകുമ്പോള്‍ വിസ പുതുക്കാനുള്ള ഫീസും അധ്യാപകര്‍ തന്നെ വഹിക്കണന്നൊണ് മിക്ക സ്‌ക്കൂള്‍ അധ്യാപകരും ആവശൃപ്പെടുന്നത്. ഇത് അധ്യാപകര്‍ക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കുക. ഇതിനകം മന്ത്രാലയം എല്ലാ സ്‌ക്കൂളുകള്‍ക്കും ജോലിചെയ്യുന്ന അധ്യാപകര്‍ വിസ മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോ അയച്ചുകഴിഞ്ഞിട്ടുണ്ട്.

വര്‍ഷത്തില്‍ പത്ത് മാസത്തെ ശമ്പളമാണ് അധ്യാപകര്‍ക്ക് ലഭിക്കുന്നത്. വെക്കേഷന്‍ സമയത്തെ രണ്ട് മാസത്തെ ശമ്പളം അധ്യാപകര്‍ക്ക് ലഭിക്കാറില്ല. പത്ത് മാസത്തെ ശമ്പളത്തില്‍ നിന്നും ലെവി അടക്കം ഇക്കാമ പുതുക്കുമ്പോള്‍ അധ്യാപകരുടെ കീഴില്‍ നിന്നും വന്‍ തുക ചെലവാകും. ഇത് തത്വത്തില്‍ അധ്യാപകര്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണ്. സൗദി വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ടെസ്റ്റ് വിജയിച്ച അധ്യാപകര്‍ സ്‌ക്കൂളിലേക്ക് വിസ മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സര്‍ക്കുലറില്‍ പറഞ്ഞു.

DONT MISS
Top