റിപ്പോര്‍ട്ടര്‍ ചാനലിന്റെ നേതൃത്വത്തില്‍ സാമൂഹ്യ വനവത്കരണ പദ്ധതിയ്ക്ക് തുടക്കം

FORESTATION-FTGകൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഫോറസ്ട്രി എറണാകുളം ഡിവിഷന്റേയും വി.എഫ്.പി.സി.കെയുടെയും സഹകരണത്തോടെയുള്ള സാമൂഹ്യ വനവത്കരണ പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ ഉദ്ഘാടനം റിപ്പോര്‍ട്ടറിന്റെ കളമശ്ശേരി സ്റ്റുഡിയോ പരിസരത്ത് കളമശ്ശേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അനിതാ ലത്തീഫ് വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സി.വൈ മത്തായി, ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ രാമചന്ദ്രന്‍, നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ബഷീര്‍, കൗണ്‍സിലര്‍ നസീമ മജീദ്, തുടങ്ങിവര്‍ സംബന്ധിച്ചു.

DONT MISS
Top