എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി

rape-logo-2ലക്‌നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി. സംഭവത്തില്‍ ശരീരത്തില്‍ എണ്‍പത് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച രാവിലെ മരിച്ചതായി പൊലീസ് അറിയിച്ചു.

സഹോദരിയോടൊപ്പം ഫാമില്‍ പോയ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടി ഗ്രാമവാസികളോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് യുവാക്കല്‍ കുട്ടിയെ അഗ്നിക്കിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരി നാട്ടുകാരെകൂട്ടിയെത്തിയപ്പോഴേക്കും കുട്ടിക്ക് എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

DONT MISS
Top