ബജാജ് ഡിസ്‌കവര്‍ 100 എം പുറത്തിറങ്ങി

bajajബജാജ് ഡിസ്‌കവര്‍ 100 സിസി സീരീസില്‍ എം എന്ന പേരില്‍ പുതിയ ബൈക്കുകള്‍ പുറത്തിറക്കി. ഡ്രം ബ്രെയ്ക്ക് വിഭാഗത്തിലുള്ള 100 എം ബൈക്കിന് 46,000 രൂപയും ഡിസ്‌ക് ബ്രയ്ക്ക് വിഭാഗത്തിലുള്ള ബൈക്കിന് 49,000 രൂപയുമാണ് വില.

ഡിസ്‌കവര്‍ 100 എമ്മിന് 84 കിലോ മീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് ബജാജിന്റെ അവകാശവാദം. ബജാജ് ഡിസ്‌കവര്‍ സിരീസില്‍ ഇറക്കുന്ന പത്താമത്തെ ബൈക്കാണ് 100 എം. ഹീറോമോട്ടോര്‍ കോര്‍പ്പിന്റെ കൈവശമുള്ള മധ്യനിര ബൈക്ക് വിപണി കയ്യടക്കുകയാണ് ഡിസ്‌കവര്‍ 100 എമ്മിലൂടെ ബജാജ് ലക്ഷ്യംവെക്കുന്നത്.

നിലവില്‍ ഈ ശ്രേണിയിലെ അമ്പത് ശതമാനവും ഹീറോമോട്ടോര്‍ കോര്‍പ്പിന്റെ കൈവശമാണ്. ഹോണ്ടയും ഈ മേലയിലെ ശക്തമായ സാന്നിധ്യമാണ്.

DONT MISS
Top