മല്ലികാ ഷെരാവത്തിന് രജനീകാന്തിനൊപ്പം ദ്വീപില്‍ കഴിയണം

m1ബോളിവുഡിലെ ഹോട്ട്താരം മല്ലികാഷെരാവത്തിന് പുതിയ ഒരു ആഗ്രഹം സിനിമാ ലോകത്തെ സൂപ്പര്‍താരം രജനീകാന്തുമായി ഒരു ദ്വീപില്‍ ഒറ്റയ്ക്ക് ജീവിക്കണം. ഒരു റിയാലിറ്റി ഷോയുടെ പ്രചരണ പരിപാടിയിലാണ് മല്ലിക തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

താന്‍ ഒറ്റയ്ക്ക് ഒരു ദ്വീപില്‍ അകപ്പെട്ടു പോയാല്‍ തനിയ്ക്കൊപ്പം വേണമെന്ന് താന്‍ ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി രജനീകാന്താണ്. ഇതിന് കാരണമായി മല്ലിക ചൂണ്ടി കാണിക്കുന്നത് രജനീകാന്ത് തന്നെ എപ്പോഴും സന്തോഷിപ്പിക്കുമെന്നാണ്. രജനീകാന്തിന് എല്ലാവരെയും ആനന്ദിപ്പിക്കാന്‍ കഴിവുണ്ടെന്നും അദ്ദേഹം നിരവധി തമാശകള്‍ പറയുമെന്നും മല്ലിക പറയുന്നു.

താന്‍ ദ്വീപില്‍ ഒറ്റപ്പെടുമ്പോള്‍ രജനീകാന്തിന്റെ തമാശകള്‍ തനിയ്ക്ക് സമാധാനം പകരുമെന്നുമാണ് മല്ലികയുടെ വാദം. തനിയ്ക്ക് എവിടേയ്ക്ക് പോകണമെന്ന് പറഞ്ഞാലും രജനീകാന്ത് തന്നെ അവിടെ കൊണ്ടു പോകുമെന്നും മല്ലികാ ഷെരാവത്ത് കൂട്ടിച്ചേര്‍ത്തു. മല്ലികയുടെ പുതിയ ആഗ്രഹത്തോട് രജനിയുടെ ആരാധകസമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയാം.

DONT MISS
Top