ഷാഫി പറമ്പില്‍ വിവാഹിതനായി

shafiപാലക്കാട് യൂത്ത്‌കോണ്‍ഗ്രസ് പാലക്കാട് ലോകസഭാ മണ്ഡലം പ്രസിഡന്റ്ും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍ വിവാഹിതനായി. മാഹി അലി ഘറില്‍ അലിയുടെ മകള്‍ അഷീലയാണ് വധു.

വിവാഹത്തിന് വിരുന്ന് സല്‍ക്കാരമോ ആര്‍ഭാടങ്ങളോ ഇല്ലാതെയായിരുന്നു ചടങ്ങുകള്‍. നേരത്തേ പാണക്കാട് തങ്ങളുടെ വസതിയില്‍ നിക്കാഹ് നടന്നിരുന്നു.

ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, എം.കെ. മുനീര്‍, കെ. ബാബു, അനൂപ് ജേക്കബ്, കേന്ദ്രമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവാഹ വിരുന്നിനു ചെലവിടേണ്ട പണം കൊണ്ടു മലമ്പുഴ യിലെ അന്ധ ദമ്പതികള്‍ക്കു വീടു വച്ചു കൊടുക്കാനാണ് ഷാഫി പറമ്പിലിന്റെ തീരുമാനം.
ഈ തീരുമാനം നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

മലമ്പുഴ കടുക്കാംകുന്നം ആണ്ടിമഠം കോര്‍ത്തൊടിയില്‍ ആര്‍. ഹരിദാസ്‌സുനിത കുമാരി ദന്പതികള്‍ക്കാണു വീടു വച്ചു നല്‍കുക. പടക്കനിര്‍മാണ തൊഴിലാളിയായ ഹരിദാസിനു 2001ല്‍ ആനപ്പാറ അമ്പലത്തിലെ വെടിക്കെട്ട് അപകടത്തിലാണു കാഴ്ച നഷ്ടപ്പെട്ടത്‌

DONT MISS
Top