തീവണ്ടിയ്ക്കു നേരെ കല്ലേറ്; യുവതിയുടെ കാഴ്ച പോയി

PREETHAതൃശ്ശൂര്‍: ഓടുന്ന തീവണ്ടിയ്ക്ക് നേരെ ആരോ എറിഞ്ഞ കല്ല് കണ്ണില്‍ കൊണ്ട യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു. ചെത്തു തൊഴിലാളിയായ കോട്ടയം കല്ലറ കണ്ണംപുഞ്ചയില്‍ പവിത്രന്റെ മകള്‍ പ്രീത മോളുവിനാണ് അപ്രതീക്ഷിതമായ ദുരന്തം സംഭവിച്ചത്.

തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്സിനു നേരെ പാലക്കാട് മങ്കരയ്ക്കും പറളി സ്റ്റേഷനും ഇടയിലാണ് കല്ലേറുണ്ടായത്. ഉച്ചയ്ക്ക് 2.45 ഓടു കൂടിയാണ് കല്ലേറ് ഉണ്ടായത്. ജനലില്‍ വന്നടിച്ച കല്ല് പൊട്ടിച്ചിതറി ചീളുകള്‍ പ്രീതയുടെ ഇടതുകണ്ണില്‍ തുളച്ചുകയറി. തുടര്‍ന്ന് കണ്ണുകള്‍ക്കുള്ളില്‍ മുറിവുകളും ഞരമ്പ് കള്‍ക്ക് കേടുപാടുകളും സംഭവിച്ചു.

തുടര്‍ന്ന് തീവണ്ടി പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഉടനെ റെയില്‍വേ ആസ്പത്രിയിലേക്ക് പ്രീതയെ മാറ്റി. പിന്നീട് പ്രഥമശുശ്രൂഷയ്ക്കുശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നിലച്ചിരുന്നു.

പാലക്കാട് ഭഗത്തു നിന്നും വരുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറുണ്ടാകുന്നത് സ്ഥിരം പതിവാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു

DONT MISS
Top