ന്യൂജനറേഷന്‍റെ നായകന്‍ എണ്‍പതുകളിലേയ്ക്ക് മടങ്ങുന്നു

fahad1കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന റൊമാന്‍റിക് ഹീറോ ഫഹദ് ഫാസിലിന്‍റെ പുതിയ സിനിമ 80 കള്‍ ആധാരമാക്കി ഒരുങ്ങുന്നു. ന്യൂജനറേഷന്‍ സിനിമകളുടെ നായകനായാണ് ഫഹദ് ഫാസില്‍ അറിയ്യപ്പെടുന്നത്. എന്നാല്‍ എണ്‍പതുകളിലെ നായകനെ ഫഹദ് ഫാസില്‍ എങ്ങനെ അവിസ്മരണീയമാക്കും എന്നറിയാനുള്ള തിടുക്കത്തിലാണ് ഫഹദിന്റെ ആരാധകര്‍ .

ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലേക്ക് പക്ഷേ നായികയെ തീരുമാനിച്ചിട്ടില്ല.

ഒരു നായകന്‍റെ ദുരന്ത പര്യവസായിയായ കഥയാണു ഈ സിനിമയില്‍ പറയുന്നത്.ഈ ദുരന്തം കണ്ടെത്തുന്ന ഒരു അന്വേഷണാത്മക പശ്ചാത്തലവും കഥയിലുണ്ട്.ചെന്നൈയിലെ കോടമ്പാക്കത്താണു സിനിമയുടെ ഷൂട്ടിംങ് നടക്കുക.

സത്യന്‍ അന്തിക്കാടിന്‍റെ ഒരു ഇന്ത്യന്‍ പ്രണയകഥ, അരുണ്‍ കുമാര്‍ അരവിന്ദിന്‍റെ വണ്‍ ബൈ ടു എന്നിവയാണു ഇനി ഫഹദിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ ‍.

DONT MISS
Top