ഗണേഷ് കുമാറും സംഘവും തന്നെ തഴയുന്നു; ശ്രീകുമാരന്‍ തമ്പി

sreeഗണേഷ് കുമാറും സംഘവും തന്നെ രണ്ടാം നിരക്കാരനായി അപമാനിച്ചെന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയുടെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ ചെന്നൈയില്‍ നടക്കുമ്പോള്‍ തന്നെ രണ്ടാം നിരക്കാരനാക്കിയതില്‍ ഗണേഷ് കുമാറിനും സുരേഷ് കുമാറിനും പങ്കുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി ആരോപിച്ചു.

തന്റെ സിനിമയുടെ ഷൂട്ടിങ്ങ് സ്ഥലത്തുവെച്ച് ഗണേഷ് കുമാറിന്റെ നീച പ്രവര്‍ത്തികളെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഗണേഷ് കുമാറിന് ശത്രുത തുടങ്ങിയതെന്നും ശ്രീകുമാരന്‍ തമ്പി ആരോപിച്ചു.

ഷൂട്ടിങ്ങ് സമയത്ത് കറുത്ത ചില്ലിട്ട കാറിലെത്തിയ ഗണേഷ് കുമാര്‍ ഓരോ ഷോട്ടിന്റെയും ഇടവേളകളില്‍ കാറിനുള്ളില്‍ കയറും. കാരണം ചോദിച്ചപ്പോള്‍ എയര്‍കണ്ടീഷനില്‍ ഇരിക്കാനാണെന്നാണ് ഗണേഷ് മറുപടി പറഞ്ഞത്. എന്നാല്‍ പിന്നീട് ആ കാറില്‍ ഒരു സ്ത്രീയുണ്ടെന്ന് കണ്ടെത്തുകയും അത് താന്‍ തടയുകയും ചെയ്തെന്ന് ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.

ഗണേഷ് കുമാര്‍ മന്ത്രിയായ ശേഷം ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുത്തവരെ കാണുമ്പോള്‍ തന്നെ ഗണേഷിന്റെ നിലവാരം മനസിലാകുമെന്നും ശ്രീകുമാരന്‍ തമ്പി ആരോപിച്ചു.

DONT MISS
Top