ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ്: പി.യു ചിത്രയ്ക്ക് സ്വര്‍ണം

PU_chitraപഹാങ്: മലേഷ്യയില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയ്ക്ക് സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് ഇന്ത്യയുടെ പി.യു ചിത്ര സ്വര്‍ണം (5.2 മിനിറ്റ്) നേടിയത്. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ താരമായ ചിത്ര ഇറ്റാവയില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഇരട്ട റെക്കോഡോടെ നാല് സ്വര്‍ണം നേടിയിരുന്നു.

ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക്സില്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ശ്രീനിത്ത് മോഹന്‍, ലോങ്ജമ്പില്‍ ജെനിമോള്‍ ജോയ് എന്നിവരും മത്സരിക്കുന്നുണ്ട്.

DONT MISS
Top