ദളിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ സഹോദരങ്ങള്‍ കൊന്നു

images (1)തിരനെല്‍വേലി: ദളിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയായ പെണ്‍കുട്ടിയെ സഹോദരങ്ങള്‍ കൊന്നു. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ രണ്ട് സഹോദരങ്ങള്‍ ചേര്‍ന്ന് തൂക്കികൊന്നത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ വായില്‍ ആസിഡ് ഒഴിച്ച സഹോദരങ്ങള്‍ വീട്ടില്‍ വെച്ചു തന്നെ പെണ്‍കുട്ടിയെ കെട്ടിതൂക്കി. വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.

മുരുഗന്‍ എന്ന ദളിത് യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടി കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ വീട്ടില്‍ പോയി താമസിച്ചിരുന്നു. ഇതില്‍ ക്ഷുഭിതരായ സഹോദരങ്ങള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരികയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

DONT MISS
Top