മൂന്നാറിന്റെ സൗന്ദര്യം നുകരാന്‍ ‘എക്‌സ്‌പ്ലോര്‍ വൈല്‍ഡ് മൂന്നാര്‍’

Kalypso-walkIMG_0605_940_529_80_s_c1

വിനോദ സഞ്ചാരികള്‍ക്ക് മൂന്നാറിന്റെ സൌന്ദര്യം ആസ്വദിക്കാനുളള ഏകദിന വന സന്ദര്‍ശന പദ്ധതിയ്ക്ക് തുടക്കമായി. നീലക്കുറിഞ്ഞി താഴ് വാരങ്ങളും ചിന്നാര്‍ വന്യ ജീവി സങ്കേതവും ട്രക്കിംഗും ഒക്കെ ഉള്‍പ്പെടുന്ന പാക്കേജാണിത്. എക്‌സ്‌പ്ലോര്‍ വൈല്‍ഡ് മൂന്നാര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വനം വകുപ്പിന്റെ ജനപങ്കാളിത്ത പരിപാടികളുടെ ഭാഗമായാണ് നടപ്പാക്കിരിക്കുന്നത്.

പശ്ചിമഘട്ട മല നിരകളിലെ രണ്ട് ദേശീയോദ്യാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏക ദിന യാത്രാ പദ്ധതിയാണ് എക്‌സ്‌പ്ലോര്‍ വൈല്‍ഡ് മൂന്നാര്‍. പശ്ചിമ ഘട്ട മലനിരകളിലെ ജൈവവൈവിധ്യ സംരക്ഷണവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഭക്ഷണവും വിവിധയിടങ്ങളിലെ പ്രവേശന ഫീസും ഉള്‍പ്പടെ ഒരാള്‍ക്ക് 750 രൂപയാണ് നിരക്ക്. സഞ്ചാരികള്‍ക്ക് വനവിഭവങ്ങള്‍ ലഭ്യമാകാനുളള അവസരവും ഒരുക്കിട്ടുണ്ട്. മൂന്നാറില്‍ നിന്നും രാവിലെ ഒമ്പതരയ്ക്ക് യാത്ര ആരംഭിച്ച് വൈകിട്ട് ആറരയോടെ തിരിച്ചെത്തും.

DONT MISS
Top