പഴത്തിന് തീ വില

banana1കൊല്ലം: ഓണമെത്തുമ്പോള്‍ പഴ വിപണിയില്‍ ഇക്കുറി തീവിലയാണ്. നേന്ത്രപ്പഴം മുതല്‍ പാളയംകോടന്‍ വരെയുള്ള പഴങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മുപ്പത് ശതമാനം വരെ വില വര്‍ദ്ധിച്ചു. ഇത് സാധാരണക്കാരനെയാണ് സാരമായി ബാധിക്കുന്നത്.

കാലാവസ്ഥയും ഇന്ധന വിലവര്ദ്ധനവും വില്ലന്മാരുടെ റോളിലെത്തിയതാണ് തമിഴ്നാട്ടില്‍ നിന്നും എത്തുന്ന വാഴപ്പഴങ്ങളുടെ പൊന്നുംവിലയ്ക്ക് കാരണം.

നേന്ത്രപ്പഴത്തിന് കിലോക്ക് അറുപത് രൂപയായി ഉയര്‍ന്നു. പച്ചക്കായക്കും വില മുന്നോട്ട് തന്നെയാണ്. ഓണത്തിന്റെ സമയത്ത് ഉണ്ടാകുന്ന ഇത്തരം വില കയറ്റങ്ങള്‍ സാധാരണക്കാരന് തിരിച്ചടിയാവുകയാണ്.

DONT MISS
Top