ഡാളിയമ്മൂമ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചു

മണല്‍ മാഫിയെക്കെതിരെ സമരം ശക്തമാക്കികൊണ്ട് ഡാളിയമ്മൂമ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചു. നെയ്യാറിലെ അനധികൃത മണലൂറ്റ് മൂലം അപകടാവസ്ഥയിലായ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചായിരുന്നു ഡാളിയമ്മൂമ്മയുടെ ഇതുവരെയുള്ള സമരം. അതേ സമയം കണ്ണൂരിലെ കടല്‍മണല്‍ ഘനനത്തിനെതിരെ സമരം നടത്തുന്ന ജസീറയുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മഹാളാകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി.

നെയ്യാറിലെ അനധികൃത മണലൂറ്റിനെതിരെ ഒറ്റക്ക് സമരം നടത്തിയ ഡാളിയമ്മൂമ്മയുടെ വാര്‍ത്ത മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മഴക്കാലത്ത് കൂടുതല്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഡാളിയമ്മൂമ്മയെ വീട്ടില്‍ നിന്നും അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡാളിയമ്മൂമ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്താന്‍ തയ്യാറായിരിക്കുന്നത്. വീട്

അതേസമയം കടല്‍മണല്‍ഖനനത്തിനെതിരെ സമരം നടത്തുന്ന ജസീറയുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സമയം ലഭ്യമാകുന്നതിനനുസരിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി സമരം ഒത്തു തീര്‍ക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പറഞ്ഞു.

 

DONT MISS
Top