സ്മാര്‍ട്ട് വാച്ചുമായി സാംസങ്ങ്

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായന്മാരായ സാംസങ്ങിന്റെ സ്മാര്‍ട്ട് വാച്ച് സെപ്തംബറില്‍ വിപണിയിലെത്തും. ഫോണ്‍ കോളുകള്‍ ചെയ്യാനും വീഡിയോ ഗെയിം കളിക്കാനും ഇ-മെയില്‍ ചെയ്യാനുമുള്ള സൗകര്യം സാംസങ്ങ് സ്മാര്‍ട്ട് വാച്ചിലുണ്ടാകും.

സാംസങ്ങ് ഗാലക്‌സി ഗിയര്‍ എന്ന പേരിലാണ് കമ്പനിയുടെ സ്മാര്‍ട്ട് വാച്ച് പുറത്തിറങ്ങുക. ബര്‍ലിനില്‍ സെപ്തംബര്‍ ആറിന് ആരംഭിക്കുന്ന ഇലക്ട്രോണിക് വ്യാപാരമേളയിലാണ് സാംസങ് സ്മാര്‍ട്ട് വാച്ച് പുറത്തിറക്കുക. സെപ്തംബര്‍ നാലിന് സ്മാര്‍ട്ട് വാച്ച് മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തും. അന്നുതന്നെ സാംസങ്ങിന്റെ നോട്ട് ത്രിയും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫോണും ടാബ്ലറ്റും ചേര്‍ന്ന ഫാബ്ലറ്റാണ് സാംസഭ്ഭിന്റെ നോട്ട് ത്രി.

വിപണിയിലെ എതിരാളികളായ ആപ്പിളും സ്മാര്‍ട്ട് വാച്ച് പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. സെപ്തംബര്‍ 10നാണ് ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍, സ്മാര്‍ട്ട് വാച്ച് എന്ന ആശയം സാംസങ്ങിന് പോലും പുത്തനല്ല. 1999ല്‍ തന്നെ കമ്പനി വാച്ച് ഫോണ്‍ പുറത്തിറിക്കിയിരുന്നു. എന്നാല്‍ അത്തവണ ഉപഭോക്താക്കളില്‍ നിന്നും ഉത്പന്നത്തിന് കാര്യമായ പ്രതികരണം ലഭിച്ചിരുന്നില്ല.

DONT MISS
Top