പോലീസുകാരന്‍ ഫഹദിന് അഭിനയ കൂട്ട്

അരുണ്‍കുമാര്‍ അരവിന്ദിന്റെ പുതിയ ചിത്രം വണ്‍ ബൈ ടു വില്‍ ഫഹദിന്റെ നായികയാവുക തെന്നിന്ത്യന്‍ താരം അഭിനയ. തട്ടത്തിന്‍ മറയത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ഇഷാ തല്‍വാറിനെയാണ് അദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഇഷ പിന്മാറുകയായിരുന്നു.

സമയമില്ലാതെ ഇഷ പിന്മാറിയതോടെയാണ് അഭിനയക്ക് അവസരം ലഭിച്ചത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഫഹദ് ഫാസില്‍ ഈ സിനിമയില്‍ എത്തുന്നത്. ഫഹദിന്റെ അഞ്ചു വയസുള്ള മകന്റെ അമ്മയുടെ വേഷമാണ് അഭിനയയുടേത്. മുരളി ഗോപി, ഹണി റോസ്, ശ്രുതി രാമകൃഷ്ണന്‍, അശ്വിന്‍ മാത്യു, അഴകര്‍ പെരുമാള്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ശ്യാമപ്രസാദും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം അരുണ്‍കുമാര്‍ ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് പ്രശസ്ത എഴുത്തുകാരന്‍ ജയമോഹനാണ്.

DONT MISS
Top