ജന്തുലോകത്തില്‍ പുതിയ സസ്തനിയെ കണ്ടെത്തി

Olinguito295x200

വാഷിങ്ടണ്‍: പുതിയ ഇനം സസ്തനിയെ ജന്തു ശാസ്ത്രലോകം കണ്ടെത്തി. വാഷിങ്ടണ്ണിലെ സ്മിത് സോണിയന്‍ ജന്തുശാസ്ത്ര ഗവേഷണകേന്ദ്രത്തിലെ ഗവേഷകരാണ് പുതിയ സസ്തനിയെ കണ്ടെത്തിയതായുള്ള വിവരം പുറത്തു വിട്ടത്. ഒളിങ്കൂട്ടോ എന്നാണ് ഈ ജീവിയ്ക്ക് ഗവേഷകര്‍ പേര് നല്‍കിയിരിക്കുന്നത്.

സ്മിതോ സോണിയന്റെ സൂകീ എന്ന ജേര്‍ണലില്‍ ഒളിങ്കൂട്ടാനെ കുറിച്ചുള്ള പഠന വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്മിതോ സേണിയന്‍ ദേശീയ പാര്‍ക്കില്‍ ഇവ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഇവയെ കണ്ടെത്തുന്നത്. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയില്‍ കണ്ടെത്തുന്ന പുതിയ ജീവിയാണ് ഒളിങ്കൂട്ടോ.

റാക്കൂണ്‍ മരത്തില്‍ ഇരിക്കുന്ന ഒളിങ്കൂട്ടാനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു മുമ്പ് ഒളിങ്കൂട്ടോകളെ പോലിരിക്കുന്ന ഒളിങ്കോ എന്ന സസ്തനികളെ കണ്ടെത്തിയിരുന്നു.

കരടികളെ പോലിരിക്കുന്ന ഇവയ്ക്ക് ശരീരത്തില്‍ നിറയെ ചെമ്പന്‍ രോമങ്ങളാണ് ഉള്ളത്. ഒരു കിലോയിലധികം തൂക്കം ഉണ്ട്. ഒരു സമയത്ത് ഒറ്റ കുട്ടിയെ മാത്രമേ ഇവ പ്രസവിക്കുകയുള്ളൂ.

സ്മിതോ സോണിയന്‍ ദേശീയോദ്യാനത്തിലെ കാടുകളില്‍ ഒളിങ്കൂട്ടോകള്‍ ആയിരത്തിനു മേലെ എണ്ണം വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

DONT MISS
Top