ഐ.ബി.എല്‍: സിന്ധുവിനെ സൈന തോല്‍പ്പിച്ചു

Saina_nehwalഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഹൈദരാബാദ് ഹോട്ട് ഷോട്ട്‌സിനും മുംബൈ മാസ്റ്റേഴ്‌സിനും വിജയ തുടക്കം. ഹൈദരാബാദ് ഹോട്ട്‌ഷോട്ടസ് 3-2ന് അവാധ വോറിയേഴ്‌സിനെ പരാജയപ്പെടുത്തിയപ്പോള്‍ ബംഗാ ബീറ്റ്‌സിനെ 3-2ന് തകര്‍ത്തായിരുന്നു മുംബൈയുടെ നേട്ടം.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ സൈന നെഹ് വാളും പി വി സിന്ധുവും തമ്മിലുള്ള ആദ്യ പോരാട്ടത്തിനാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് ഇന്നലെ സാക്ഷിയായത്. ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ ഹൈദരാബാദ് ഹോട്ട് ഷോട്ടസിനും അവധ് വോറിയേഴ്‌സിനും വേണ്ടിയാണ് ഇരുവരും കോര്‍ട്ടിലിറങ്ങിയത്. ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹൈദരാബാദ് ഹോട്ട്‌ഷോട്ട്‌സ് താരമായ സൈന വിജയം സ്വന്തമാക്കി. 21-19, 21-8നായിരുന്നു സൈനയുടെ വിജയം.

വനിതാ വിഭാഗം സിംഗിള്‍സിനെ കൂടാതെ പുരുഷ വിഭാഗം സിംഗിള്‍സിലും മിക്‌സ്ഡ് ഡബിള്‍സിലും ഹൈദരാബാദ് ഹോട്ട്‌ഷോട്ട്‌സ് താരങ്ങള്‍ വിജയം സ്വന്തമാക്കി. ലക്‌നൗ വാറിയേഴ്‌സിന് പുരുഷ വിഭാഗം ഡബിള്‍സിലും സിംഗിള്‍സിലും മാത്രമാണ് വിജയം നേടാനായത്. ബാഡ്മിന്റണ്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ മുംബൈ മാസ്റ്റേഴ്‌സ് ബംഗാ ബീറ്റ്‌സിനെ 3-2ന് പരാജയപ്പെടുത്തി. രണ്ട് പുരുഷ വിഭാഗം സിംഗിള്‍സിലും മിക്‌സഡ് ഡബിള്‍സിലും മുംബൈ താരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ വനിത വിഭാഗം സിംഗിള്‍സും പുരുഷ വിഭാഗം ഡബിള്‍സും കൊണ്ട് ബംഗാ ബീറ്റ്‌സിന് തൃപ്തിപ്പെടേണ്ടി വന്നു.

DONT MISS
Top