സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

thiruvananthapuram_817683fതൃശ്ശൂര്‍ : സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. പച്ചമുളക്, സവാള, ഉള്ളി, ബീന്‍സ് തുടങ്ങിവയ്‌ക്കെല്ലാം വില വര്‍ദ്ധിച്ചു. പച്ചമുളകിന് ഒരാഴ്ച്ചക്കിടയില്‍ കിലോയ്ക്ക് എഴുപതു രൂപയോളം വര്‍ദ്ധിച്ച് നൂറ്റിഇരുപതു രൂപയായി. സവാളയ്ക്ക് കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ കിലോയ്ക്ക് മുപ്പതുരൂപയോളമാണ് വര്‍ദ്ധിച്ചത്.

വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

പച്ചക്കറി വാങ്ങാന്‍ ചന്തയിലെത്തുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെ. വാങ്ങാനുദേശിച്ചെത്തുന്ന പലതും വിലക്കൂടുതല്‍ കാരണം വേണ്ടന്നു വെക്കേണ്ടിയും വരുന്നു.

സവാളയ്ക്ക് എഴുപതു രൂപവരെയും ബീന്‍സിന് അറുപതുമാണ് കിലോയ്ക്ക് വില. മറ്റ് പച്ചക്കറി സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു. തമിഴ്‌നാട്ടില്‍ നിന്നുമുള്ള വരവ് കുറഞ്ഞതാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് കച്ചവടക്കാര്‍ വ്യക്തമാക്കുന്നത്.

DONT MISS
Top