ഐശ്വര്യ റായ് തിരിച്ചുവരുന്നു ഐറ്റം നമ്പറിലൂടെ

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ ഐറ്റം നമ്പറില്‍ പ്രത്യക്ഷപ്പെട്ട് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഐശ്യര്യ റായ് ബച്ചന്‍. 2010ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ തന്നെ ഗുസാരിഷിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

തിരിച്ചുവരവും സഞ്ജയ് ലീല ബന്‍സാലിയുടെ രാംലീല എന്ന ചിത്രത്തിലൂടെയാകുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. തന്റെ പുതിയ ചിത്രത്തിനായി ഐറ്റം നമ്പര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് ലീല ബന്‍സാലി ഐശ്വര്യ റായ് ബച്ചനെ സമീപിച്ചെന്നാണ് ഡി.എന്‍.എ റിപ്പോര്‍ട്ടു ചെയ്തത്.

സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം(1999), ദേവ്ദാസ്(2002), ഗുസാരിഷ്(2010) എന്നീ ചിത്രങ്ങളില്‍ ഐശ്യവര്യ അഭിനയിച്ചിട്ടുണ്ട്. മകള്‍ ആരാധ്യക്ക് രണ്ട് വയസായതോടെയാണ് ബോളിവുഡിലേക്ക് തിരിച്ചുവരാന്‍ ഐശ്വര്യ ഒരുങ്ങുന്നത്. ഐശ്വര്യയുടെ തിരിച്ചുവരവ് ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് ആരാധകരും.

DONT MISS
Top