‘ബര്‍ഗര്‍ ആമ’ പിടിയില്‍

വളര്‍ത്തുന്ന ആമയെ ബര്‍ഗറിന്റെ രൂപത്തില്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ചത് പിടികൂടി. ചൈനയിലെ ഗുവാന്‍സു ബെയ്യുന്‍ വിമാനത്താവളത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ആമയും ഉടമയും പിടിയിലായത്. കെ.എഫ്.സി ബര്‍ഗറിന്റെ ഉള്ളില്‍ ആമയെ കടത്താനായിരുന്നു യാത്രക്കാരന്‍ ശ്രമിച്ചത്.

ലി എന്ന് പേരുള്ള ചൈനക്കാരനാണ് ആമയെ ബര്‍ഗര്‍രൂപത്തില്‍ ആമയെ കടത്താന്‍ ശ്രമിച്ചത്. ബെയ്ജിംഗിലേക്കുള്ള യാത്രക്കായി സുരക്ഷാ പരിശോധനക്കിടെയായിരുന്നു ലിയുടെ ബര്‍ഗര്‍ആമ പിടിയിലായത്. വിമാനത്താവളത്തിലെ എക്‌സ് റേ പരിശോധനക്കിടെ കെ.എഫ്.സി ബര്‍ഗറില്‍ നിന്നും അസാധാരണമായ ചലനങ്ങളുണ്ടായതാണ് ലിയുടെ ആമക്കടത്ത് തകര്‍ത്തത്.

ബര്‍ഗര്‍ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിലൊന്നുമില്ലെന്ന വിശദീകരണവുമായി ലി രംഗത്തെത്തിയെങ്കിലും. സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബര്‍ഗര്‍ ആമയെ പിടികൂടിയത്.

DONT MISS
Top