ഇന്ന് അന്താരാഷ്ട്ര കടുവാ ദിനം

cute-tiger-pics-tigers-4013680-1600-1200കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മിപ്പിച്ചുകൊണ്ട് വീണ്ടും ജൂലൈ 29 അന്താരാഷ്ട്ര കടുവാ ദിനം. ഇന്ന് കടുവകള്‍ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. മനുഷ്യന്‍ തന്നെയാണ് കടുവകളുടെ മുഖ്യശത്രു. കടുവകള്‍ അതിജീവനത്തിനായി പൊരുതുകയാണ്. അവയുടെ എണ്ണത്തിലും വളരെയേറെ കുറവ് വന്നു.

ജൈവശൃഖംലയില്‍ ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നതു മൂലം വനത്തില്‍ സംഭവിക്കുന്ന ഏതു മാറ്റവും കടുവകളെ വളരെയേറെ സ്വാധീനിക്കും. ഇന്ത്യയുടെ ദേശീയ മൃഗമായതിനാല്‍ തന്നെ കടുവകളെ സംരക്ഷിക്കേണ്ടത് ഇന്ത്യക്കാരുടെ കടമയാണ്.

ജീവികളുടെ ആഹാരശൃംഖലയില്‍ ഏറ്റവും ഉയര്‍ന്ന അംഗമാണ് കടുവ. ജലസാമീപ്യമുള്ള പ്രദേശങ്ങളാണ് ഇവ ആവാസസ്ഥലങ്ങളായി തെരഞ്ഞെടുക്കുന്നത്.

ലോകത്ത് വിവിധ ഇനങ്ങളിലായി കടുവകളുണ്ട്. ബംഗാള്‍ കടുവ, സുമാത്രന്‍ കടുവ, സൈബീരിയന്‍ കടുവ, പേര്‍ഷ്യന്‍ കടുവ, ജാവന്‍ കടുവ എന്നിങ്ങനെ കടുവകള്‍ പലതരമുണ്ട്. ഇവയില്‍ മിക്കതും ഇന്ന് വംശനാശം വന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യയിലാണ് ഏറ്റവും കൂടുതല്‍ കടുവകളെ കണ്ടുവരുന്നത്.

ഇന്ത്യയില്‍ കടുവ സംരക്ഷണാര്‍ത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം ജീം കോര്‍ബറ്റ് ദേശീയദ്യോനമാണ്. ഇന്ത്യയില്‍ ജനിച്ച ഇംഗ്ലീഷുകാരനും മൃഗസംരക്ഷണ പ്രവര്‍ത്തകനുമാണ് ജിം കോര്‍ബറ്റ്.

ഇന്ത്യയില്‍ കടുവ സംരക്ഷണാര്‍ത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം ജീം കോര്‍ബറ്റ് ദേശീയദ്യോനമാണ്. ഇന്ത്യയില്‍ ജനിച്ച ഇംഗ്ലീഷുകാരനും മൃഗസംരക്ഷണ പ്രവര്‍ത്തകനുമാണ് ജിം കോര്‍ബറ്റ്.

ചതുപ്പുകളും കണ്ടല്‍കാടുകളും നിറഞ്ഞ സുന്ദര്‍ബന്‍ പ്രദേശത്താണ് ഇന്ത്യന്‍ കടുവകള്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നത്. കേരളത്തില്‍ സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായ വയനാടു വന്യജീവി സങ്കേതത്തില്‍ , സൈലന്റ്‌വാലി ദേശീയോദ്യാനം എന്നിവിടങ്ങളില്‍ കടുവകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

DONT MISS
Top