ജയിലില്‍ നിന്നും റോസാ പൂവും കവിതയും; മാന്യതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സഞ്ജുവിന്‍റെ സമ്മാനം

Sanjay-Dutt-and-Manyata-Dutt-Latest-Sexy-Still-

മറ്റെന്തിനേക്കാളും വിലയുണ്ട് ഈ റോസാപ്പൂവിനും കവിതയ്ക്കും. സഞ്ജയ്ദത്തിന്റെ ഭാര്യ മാന്യതാ ദത്ത് പറയുന്നു.  മാന്യതയുടെ പിറന്നാള്‍ ദിനത്തില്‍ തന്റെ ഭാര്യയ്ക്കായി സഞ്ജയ് ദത്ത് ആശംസകളും തന്റെ സ്‌നേഹവുമറിയ്ക്കാന്‍ ജയിലില്‍ നിന്നും കൊടുത്തുവിട്ടത് ഒരു റോസാപൂവും കവിതയും. ജൂലൈ 22 നായിരുന്നു മാന്യതയുടെ പിറന്നാള്‍…  കത്തും റോസാപൂവും പിറന്നാളിനു മുമ്പ് തന്നെ മാന്യതയ്ക്കു ലഭിച്ചു.

രണ്ട് മാസത്തോളമായി സഞ്ജയ് ദത്ത് യേര്‍വാദ ജയിലില്‍ എത്തിയിട്ട്. ജയിലില്‍ കഴിയുന്ന നാളുകളില്‍ തന്റെ ഭാര്യയുടെ പിറന്നാള്‍ ദിനം വരുന്നതും കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ജയിലിലിരുന്ന് താന്‍ എഴുതിയ പ്രണയം തുളുമ്പുന്ന കവിത ഭാര്യയ്ക്ക് മറ്റെന്തിനേക്കാളും ഇഷ്ടപ്പെടുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ജൂലൈ 20 നു മുമ്പ് തന്നെ സഞ്ജു അയച്ച സമ്മാനം മാന്യതയ്ക്ക് ലഭിച്ചു. കണ്ണീരോടെയാണ് ഭര്‍ത്താവിന്റെ സ്‌നേഹസമ്മാനം മാന്യത വാങ്ങിയത്. എല്ലാ ശനിയാഴ്ചകളിലും സഞ്ജയ് ദത്തിന്റെ അഭിഭാഷകന്‍ ജയിലില്‍ അദ്ദേഹത്തെ കാണുന്നുണ്ട്. കത്തും റോസാപ്പൂവും മാന്യതയ്ക്കു ലഭിച്ച വിവരം അഭിഭാഷകന്‍ സഞ്ജയിയെ അറിയിച്ചു.

DONT MISS
Top