22 ഫീമെയില്‍ കോട്ടയം തമിഴിലും തെലുങ്കിലും;നായകനായി ഫഹദിനു പകരം കൃഷ് സത്താര്‍

krish-sathar-photos-107മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആഷിക് അബു ചിത്രം 22 ഫീമെയില്‍ കോട്ടയം തമിഴിലും തെലുങ്കിലും ഒരുങ്ങുമ്പോള്‍ ഫഹദിന്റെ നായക കഥാപാത്രമായി കൃഷ് സത്താര്‍ എത്തുന്നു. മാലിനി 22 പാളയംകോട്ടൈ എന്നാണ്  തമിഴില്‍ ചിത്രത്തിന്റെ പേര്.

പഴയകാല നടന്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ് കൃഷ്. കൃഷിന്റെ നായികയായി റീമയ്ക്കു പകരം എത്തുന്നത് നിത്യ മേനോനാണ്. മോഹന്‍ലാല്‍ ചിത്രം ലേഡീസ് ആന്‍ഡ് ജെന്റില്‍മാനില്‍ അഭിനയിച്ചതിന്റെ അനുഭവസമ്പത്തുമായാണ് കൃഷ് തമിഴ്, തെലുങ്ക് പതിപ്പുകളില്‍ എത്തുന്നത്. നായകനായി ചിത്രങ്ങളില്‍ എത്തിയാല്‍ തുടര്‍ന്ന് അങ്ങോട്ട് സിനിമയില്‍ നല്ല കാലം വരുമെന്ന് കൃഷ് പ്രതീക്ഷിക്കുന്നു.

സിറിള്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഫഹദ് 22 എഫ്.കെയില്‍ തിളങ്ങിയത്. ഫഹദിനും തന്റെ കരിയറിലെ മികച്ച വഴിത്തിരിവായിരുന്നു സിനിമ. റിമ കല്ലിങ്കലിന്റെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു സിനിമയിലേത്. നിത്യാ മേനോന്‍  തമിഴിലും തെലുങ്കിലും മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും പുതിയ സിനിമയിലെ അഭിനയം തമിഴകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

DONT MISS
Top