സ്ത്രീധന പീഡനം: നേപ്പാളില്‍ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ച ഇന്ത്യന്‍ യുവതി ആത്മഹത്യ ചെയ്തു

nepal23n-2-webകാഠ്മണ്ഡു: ആഡംബരപൂര്‍ണമായി വിവാഹം കഴിച്ചെങ്കിലും ഭൂമികയ്ക്ക് ഭര്‍ത്താവിനൊപ്പം ആഹ്ളാദത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ല. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് ഭൂമിക ( 25) ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് ആകാശ് ജാട്ടിയയുടെ പീഡനത്തെ തുടര്‍ന്നാണ് ഭൂമിക ആത്മഹത്യ ചെയ്തത്.

ധനിക കുടുംബത്തില്‍ ജനിച്ച് ഭൂമികയോട് ആകാശ് ദിനവും സ്ത്രീധനം ആവശ്യപ്പെടുകയും നല്‍കാത്തതിനെ തുടര്‍ന്ന് അടിമയെപ്പോലെ മകളെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ഭൂമികയുടെ പിതാവ് ചാന്ദര്‍ കൊച്ചാര്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

കഴിഞ്ഞ ജൂണ്‍ 15ന് ഭൂമികയെ ഭര്‍ത്തൃഗൃഹത്തിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഭൂമികയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ആകാശിന്റെ വീട്ടില്‍ അടിമയെപ്പോലെയായിരുന്നു മകള്‍ ജീവിച്ചിരുന്നതെന്നും ഭക്ഷണം പോലും കൊടുക്കാതെ മുറിക്കുള്ളില്‍ ആഴ്ചകളോളം പൂട്ടിയിട്ടിരുന്നുവെന്നും ചന്ദാര്‍ കൊച്ചാര്‍ പറഞ്ഞു. സ്വര്‍ണവും, പണവുമടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ എന്നും ആകാശ് ഭൂമികയോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. ആകാശിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ധനിക കുടുംബത്തിലാണ് ഭൂമിക ജനിച്ചത്. തുടര്‍ന്ന് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു ഭൂമികയുടെ ഉപരിപഠനം. നേപ്പാളിലെ ഏറ്റവും വലിയ വിവാഹമായിരുന്നു ഇവരുടേത്. മൂന്ന് ദിവസം നീണ്ടു നിന്ന കല്ല്യാണത്തിന് കോടികളാണ് ചെലവാക്കിയത്. ബോളിവുഡ് നടികളെ ഒരുക്കുന്ന മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളാണ് ഭൂമികയെ ഒരുക്കിയത്.

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭൂമികയെ ആകാശും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷം അടിമയെപ്പോലെ ജീവിച്ച് ഭൂമിക ഭര്‍ത്തൃ വീട്ടുകാരുടെ പീഡനം സഹിക്ക വയ്യാതെ തൂങ്ങിമരിച്ചു. ഭൂമികയുടെ മരണാനന്തര ചടങ്ങുകല്‍ക്ക് ജാട്ടിയ കുടുംബത്തില്‍ നിന്നും ആരും തന്നെ വന്നില്ല.

കേസ് ആകാശും കുടുംബവും വഴിതിരിച്ചു വിടുന്നുവെന്ന് ചന്ദാര്‍ ആരോപിച്ചു. പൊലീസ് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

DONT MISS
Top