അന്ധവിശ്വാസം യുവാവിന്റെ ജീവനെടുത്തു

crow-cemetery

എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല. അന്ധവിശ്വാസം ഉണ്ടെങ്കില്‍ ജീവിതം തകരും. ഇത് വ്യക്തമാക്കുന്ന സംഭവമാണ് ഇന്ത്യയുടെ ഐടി നഗരമായ ബാംഗ്ലൂരില്‍ നടന്നത്. മെക്കനിക്കല്‍ എന്‍ജിനിയറായ ആനന്ദാണ് അന്ധവിശ്വാസം കാരണം ആത്മഹത്യ ചെയ്തത്. ചെറിയൊരു കാര്യത്തിനാണ് ആനന്ദ് തന്റെ ജീവന്‍ നഷ്ടപ്പെടുത്തിയത്.

ഒരു കാക്ക പറക്കുന്നതിനിടയില്‍ രണ്ട് തവണ കൊത്താന്‍ വന്നതിനാണ് ആനന്ദ് ജീവനൊടുക്കിയത്. ഒരേ ദിവസം രണ്ട് തവണ കാക്ക ദേഹത്ത് തട്ടിയതിനാല്‍ എന്തോ വലിയൊരു വിപത്ത് വരാനുണ്ടെന്ന വിചാരമായിരുന്നു ആനന്ദിന്.

ഗഡാഗ് എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ആനന്ദ് ഒരു ജോലിയ്ക്കായാണ് ബാംഗ്ലൂര്‍ നഗരത്തില്‍ എത്തിയത്. ചെറിയൊരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടുമുണ്ടായിരുന്നു. തന്റെ വാടക വീട്ടിലേക്ക് പോകുന്ന വഴിയ്ക്കാണ് സംഭവം ഉണ്ടായത്. നടന്നു വരികയായിരുന്ന ആനന്ദിനെ കാക്ക രണ്ട് പ്രാവശ്യം കൊത്താന്‍ വന്നു.

പരിഭ്രാന്തനായ ആനന്ദ് വീട്ടിലെത്തി അമ്മയെ ഫോണില്‍ വിളിച്ചു. തനിക്ക് എന്തോ ഒരു ആപത്ത് വരാനിരിക്കുകയാണെന്നും പേടിയാണെന്നും അമ്മയോട് പറഞ്ഞു. ആനന്ദിന്റെ ഭയെ മാറ്റുവാനായി അമ്മ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കാനും പൂജ നടത്തുവാനും നിര്‍ദേശിച്ചു. എന്നാല്‍ അമിത ഉത്കണ്ഠയായിരുന്ന ആനന്ദ് വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു.

ആനന്ദിനെ കാണാനെത്തിയ സഹോദരന്‍ അപന്നയാണ് ആനന്ദിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. പരിഭ്രാന്തനായ ആനന്ദിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ മാതാവ് അയച്ചതായിരുന്നു അപന്നയെ. ആനന്ദിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

DONT MISS
Top