സ്വകാര്യ ബസ് സമരം മാറ്റി വെച്ചു

private-bus-strike-in-Kerala-India-2013-300x174തിരുവനന്തപുരം: വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ബസ് സമരം മാറ്റിവെയ്ക്കുന്നതെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.

സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ബസ് സമരം നടത്തുന്നത് ഉചിതമല്ലെന്ന് ബസുടമകള്‍ പറഞ്ഞു. വ്യാഴാഴ്ച ബസ് സമരം നടത്താനായിരുന്നു ബസ്സുടമകള്‍ നേരത്തെ തീരുമാനിച്ചത്.

ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യബസ്സുകളില്‍ മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിവിധ ബസ്  ഉടമാസംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

DONT MISS
Top