പബ്ലിസിറ്റിക്ക് വേണ്ടി സിനിമയുണ്ടാക്കാറില്ലെന്ന് കമല്‍ ഹാസന്‍

webവിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗവും വന്‍ വിജയമായിരിക്കുമെന്നും താന്‍ പബ്ലിസിറ്റിക്ക് വേണ്ടി സിനിമയുണ്ടാക്കാറില്ലെന്നും നടന്‍ കമല്‍ ഹാസന്‍. ജനങ്ങള്‍ക്ക് ആസ്വദിക്കാനാണ് താന്‍ സിനിമയുണ്ടാക്കുന്നത്. വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗം ഏതെങ്കിലും തരത്തിലുള്ള ധാര്‍ഷ്‌ട്യമോ ആരെയെങ്കിലും വൃണപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ല.

നേരത്തെ വിവാദങ്ങള്‍ ഉണ്ടായത് ശരിയാണ്. പലരും സിനിമകണ്ടും കാണാതെയും വിമര്‍ശിച്ചു.  എന്നാല്‍ വിശ്വരൂപം 2 നും വന്‍ വിജയമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

താന്‍ വിശ്വരൂപം സിനിമ രണ്ട് ഭാഗങ്ങളായാണ് എഴുതിയത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം കൂടെ പുറത്തിറങ്ങിയാല്‍ മാത്രമേ അത് പൂര്‍ത്തിയാവുകയുള്ളൂ. രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളത്തിനടയില്‍ നിന്ന് ചിത്രീകരിച്ച സാഹസിക രംഗങ്ങളും വിശ്വരൂപം 2ല്‍ ഉണ്ടാകുമെന്ന് കമല്‍ ഹസന്‍ അറിയിച്ചു.

വിശ്വരൂപത്തില്‍ മത സ്പര്‍ദയുണ്ടാക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് ചില മത സംഘടനകള്‍ തമിഴ്നാട്ടില്‍ രംഗത്ത് വന്നിരുന്നു. ഇതെ തുടര്‍ന്ന് സിനിമ തമിഴ് നാട്ടില്‍ താല്‍ക്കാലികമായി നിറുത്തിവെയ്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച സിനിമയ്ക്ക് വേണ്ടി കമല്‍ ഹാസന്‍ തന്‍റെ സ്വത്തുക്കളെല്ലാംവച്ചായിരുന്നു പണം കണ്ടെത്തിയത്. ജയലളിത സര്‍‌ക്കാര്‍ ഇക്കാര്യത്തില്‍ കാണിച്ച നിലപാടുകളും വിമര്‍ശിക്കപ്പെട്ടിരുന്നു. രണ്ടാഴ്ച്ചത്തെ വിവാദങ്ങള്‍ക്കൊടുവിലാണ് വെട്ടിമാറ്റിയ രംഗങ്ങളോടെ തമിഴ് നാട്ടില്‍‌ പ്രദര്‍ശിപ്പിക്കാനായത്.

DONT MISS
Top