ഉല്ലാസയാത്രയ്‌ക്കെത്തിയ ദമ്പതികള്‍ കായലില്‍ ചാടി

alleppey-kayloram-mainആലപ്പുഴ: ഉല്ലാസയാത്രയ്‌ക്കെത്തിയ ഉത്തരേന്ത്യന്‍ ദമ്പതികള്‍ കായലില്‍ ചാടി. ഹൗസ് ബോട്ടില്‍ യാത്രചെയ്യുമ്പോഴാണ് ദമ്പതികള്‍ കായലില്‍ ചാടിയത്. ചൊവ്വാഴ്ച രാത്രി വൈകിയും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. മുംബൈ സ്വദേശികളാണെന്ന് കരുതുന്നു.

അതേസമയം, ഇവരുടെ പേരു വുവരങ്ങള്‍ ലഭ്യമായിട്ടില്ല. ചിത്തിര കായല്‍ നിലത്തിലെത്തി ഭക്ഷണം കഴിച്ചശേഷം കായല്‍ വരമ്പിലൂടെ നടക്കുന്നതിനിടെ പൊടുന്നനെ കായലില്‍ ചാടുകയായിരുന്നുവെന്ന് ഹൗസ് ബോട്ട് ജീവനക്കാര്‍ പറയുന്നു. ഉടനെ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു എന്നും ഹൌസ് ബോട്ട് ജീവനക്കാര്‍ പറഞ്ഞു.

ആലപ്പുഴയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയുടെയും പുളിങ്കുന്ന് പൊലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

DONT MISS
Top