ഒരു തുള്ളി രക്തത്തില്‍ നിന്നും ക്ലോണിങ്; 600 എലികളെ സൃഷ്ടിച്ചു

_68384834_58170രക്താണുക്കളില്‍ നിന്നും ക്ലോണ്‍ ചെയ്ത് ജീവജാലങ്ങളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ റിക്കെണ്‍ ബയോറിസോഴ്‌സ് സെന്ററിലെ ഒരു കൂട്ടം ശാസ്ത്രഞ്ജര്‍. . എലികളില്‍ പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് ഇവര്‍. . എലിയുടെ ഒരു തുള്ളി രക്തത്തില്‍ നിന്നും കോശങ്ങളെടുത്ത് 600 ക്‌ളോണിങ് പതിപ്പുകളാണ് ശാസ്ത്രഞ്ജര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബയോളജി ഓഫ് റീപ്രൊഡക്ഷന്‍ എന്ന ജോര്‍ണലില്‍ പരീക്ഷണഫലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ദാതാവിന്റെ കരളിലെയും മജ്ജയിലെയും കോശങ്ങളുപയോഗിച്ച് ക്ലോണിങ് നടത്താമെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ രക്തത്തുള്ളികളില്‍ നിന്നും ക്ലോണിങ് നടത്തുന്നത് ഇതാദ്യമായാണ്. ശാസ്ത്രലോകത്തില്‍ ഇത് വിപ്ലവകരമായ മാറ്റത്തിനു വഴിയൊരുക്കും. ദാതാവില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ കോശങ്ങള്‍ രക്തത്തില്‍ നിന്നും ശേഖരിക്കാമെന്നതാണ് ക്‌ളോണിങിന്റെ സവിശേഷത.

സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ എന്നാണ് ഈ ക്‌ളോണിങ് പ്രക്രിയയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു തുള്ളി രക്തത്തില്‍ നിന്നും ന്യൂക്ലിയസ് വേര്‍തിരിച്ചെടുക്കലാണ് ആദ്യ ഘട്ടം. ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ ശേഖരിച്ച ന്യൂകഌയസ് നിക്ഷേപിക്കുന്നു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ നിലനില്‍പ്പിനായി ഈ ക്ലോണിങ് പ്രക്രിയ ഉപകരിക്കുമെന്ന് ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു.

DONT MISS
Top