മീരാജാസ്മിന്‍ ഔട്ട്; അധോലോക നായകന് റീമ നായിക

Mammootty with rimaആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്ററില്‍ മമ്മൂട്ടിയുടെ (അക്ബര്‍ അലി ഖാന്‍ – കഥാപാത്രത്തിന്റെ പേര്)നായികയായി റീമ കല്ലിങ്കല്‍ അഭിനയിക്കും. നേരത്തെ മമ്മൂട്ടിയുടെ നായികയായി മീരാജാസ്മിന്‍ വേഷമിടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മീരാജാസ്മിന്‍ ഈ ചിത്രത്തില്‍ നിന്നും പുറത്തായ വാര്‍ത്ത വരുന്നത്.

മമ്മൂട്ടിയ്ക്കും റീമയ്ക്കും പുറമെ യുവനായകന്‍ ഫഹദ് ഫാസില്‍, ഡാ തടിയാ ഫെയിം ശേഖര്‍ മേനോന്‍ എന്നിവരും പ്രധാന വേഷം ചെയ്യുമെന്നാണ് അറിയുന്നത്. ഏറെക്കാലമായി മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഗ്യാങ്‌സ്റ്റര്‍. സാള്‍ട്ട് & പെപ്പറിന് ശേഷം ആഷിക് അബു പ്രഖ്യാപിച്ച പ്രോജക്ടാണ് ഗ്യാങ്‌സ്റ്റര്‍. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാത്തതിനാല്‍ ചിത്രം വൈകുകയായിരുന്നു.

ഗ്യാങ്സ്റ്ററിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ഒരു അധോലോക നായകനെയാണ് അവതരിപ്പിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുക.

DONT MISS
Top