ആത്മഹത്യാ നിരക്കില്‍ കേരളം മൂന്നാമത്

hang_mainആത്മഹത്യാ നിരക്കില്‍ കേരളം മൂന്നാം സ്ഥാനത്തെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ഒന്നാം സ്ഥാനത്ത് സിക്കിമും രണ്ടാമത് തമിഴ്‌നാടുമാണുള്ളത്.

2012ല്‍ 8490 പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകള്‍കാണിക്കുന്നത്. ഇത് ആകെ ആത്മഹത്യയുടെ 6.3 ശതമാനം വരും. ലക്ഷത്തിന് 24.3 എന്ന നിരക്കിലാണ് കേരളത്തില്‍ ആത്മഹത്യ നടന്നിട്ടുള്ളത്. സിക്കിമില്‍ ആത്മഹത്യാ നിരക്ക് 29.1ഉം തമിഴ്‌നാട്ടില്‍ 24.9 ഉമാണ്. ഇന്ത്യയുടെ ആത്മഹത്യാ നിരക്ക് 11.1 ആണ്. 2011ല്‍ ഇത് 11.2 ആയിരുന്നു.

ആത്മഹത്യചെയ്തവരുടെ എണ്ണത്തില്‍ കേരളം ഏഴാംസ്ഥാനത്താണ്. തമിഴ്‌നാടാണ്(16,927) ആത്മഹത്യ ചെയ്തവരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. രണ്ടാംസ്ഥാനം കാര്‍ഷിക ആത്മഹത്യക്ക് പേരുകേട്ട മഹാരാഷ്ട്ര(16,112)യാണ്. 8490 പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 6409 പേര്‍ പുരുഷന്മാരും 2081 പേര്‍ സ്ത്രീകളുമാണ്. ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും 45നും 59നും ഇടക്ക് പ്രായമുള്ളവരാണ്. 66.3 ശതമാനം പേരും തൂങ്ങിമരിക്കുകയായിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

DONT MISS
Top