ശങ്കര്‍ ചിത്രത്തിനായി വിക്രം 25 കിലോ കുറച്ചു

vikram_inner

വ്യത്യസ്ഥ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം വിക്രം പുതിയ ചിത്രത്തില്‍ കാഴ്ച്ചക്കാരെ ഞെട്ടിക്കും. ചിത്രത്തിനായി 25 കിലോഗ്രാമാണ് വിക്രം കുറച്ചിരിക്കുന്നത്. തമിഴിലെ താരസംവിധായകരിലൊരാളായ ശങ്കറിന്റെ ‘ഐ’ ക്ക് വേണ്ടിയാണ് വിക്രമിന്റെ പുതിയ അവതാരം.

നാല് മണിക്കൂറാണ് ചിത്രത്തിലെ കഥാപാത്രമായി മാറുന്നതിന് മേക്ക് അപ്പ് ചെയ്യുന്നത്. ഇതുമൂലം രാവും പകലുമില്ലാതെയാണ് ‘ഐ’ യുടെ ചിത്രീകരണം നടക്കുന്നത്. ഉലകനായകന്‍ കമലഹാസനെ കടത്തിവെട്ടുന്ന ശാരീരിക പരീക്ഷണമാണ് തെന്നിന്ത്യന്‍ താരം വിക്രം നടത്തിയിരിക്കുന്നത്.

ചിത്രത്തില്‍ നായകനായി വിക്രമെത്തുന്നുവെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. നായികമാരില്‍ അസിന്‍ മുതല്‍ പ്രിയങ്ക ചോപ്രവരെയുള്ളവരുടെ പേരുകള്‍ ആദ്യം പറഞ്ഞു കേട്ടിരുന്നു. ഒടുവില്‍ തെന്നിന്ത്യയില്‍ കത്തിനില്‍ക്കുന്ന സാമന്ത വിക്രമിന്റെ നായികയാവുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഡേറ്റ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ മൂലം സാമന്ത പിന്മാറിയതോടെ ബ്രിട്ടീഷ് സുന്ദരി അമി ജാക്‌സനാണ് വിക്രമിന്റെ നായികയാവുന്നത്.

actress_innerവര്‍ഷങ്ങളെടുത്ത് സിനിമ ചെയ്യുന്ന തമിഴ്‌സംവിധായകരിലൊരാളായ ശങ്കര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഔദ്യോഗികമായി ആരംഭിച്ചത് 2012 ജൂലൈ 15നാണ്. നാല്‍പ്പത്തഞ്ച് ദിവസത്തെ ഷെഡ്യൂളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ചൈനയില്‍ അടക്കം എട്ട് രാജ്യങ്ങളിലാണ് ‘ഐ’ ചിത്രീകരിക്കുന്നത്. ഓസ്‌കര്‍ വേദിയില്‍ ഇന്ത്യന്‍ അഭിമാനമായി മാറിയ എ.ആര്‍.റഹ്മാനാണ് ഈ ശങ്കര്‍ ചിത്രത്തിന്റേയും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

തമിഴിന് പുറമേ തെലുങ്കിലും ‘ഐ’ പുറത്തിറങ്ങുന്നുണ്ട്. മനോഹരുഡു എന്നാണ് തെലുങ്കില്‍ പേരിട്ടിരിക്കുന്നത്.

DONT MISS
Top