ഗര്‍ഭിണിയായ കിം കാര്‍ദാഷിയാന്റെ ശില്പം കാണാന്‍ സന്ദര്‍ശകപ്രവാഹം

kim-kardashian-nude-statueഹോളിവുഡ് താരം കിം കാര്‍ദാഷിയാന്റെ ശില്പം കാണാന്‍ സന്ദര്‍ശകരുടെ പ്രവാഹം. ലോസ്‌ ഏഞ്ചല്‍സിലെ ലാബ്‌ ആര്‍ട്ട്‌ ഗ്യാലറിയില്‍ സ്ഥാപിച്ചിരിക്കുന്ന ഗര്‍ഭിണിയായ കിം കാര്‍ദാഷിയാന്റെ നഗ്നപ്രതിമ കാണാനായി ആരാധകര്‍ പ്രവഹിക്കുകയാണ്.

ഡാനിയേല്‍ എഡ്വേര്‍ഡ്‌ എന്നൊരു ശില്‍പിയാണ് ഗര്‍ഭിണിയായ കിം കാര്‍ദാഷിയാന്റെ ശില്‌പം പണിതത്. കഴിഞ്ഞ ആഴ്ചയില്‍ അനാച്‌ഛാദനം ചെയ്ത ശില്‍പം കാണാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വരെ ആരാധകര്‍ എത്തുന്നുണ്ട്.

എന്നാല്‍ കാര്‍ദാഷിയാന്റെ ശില്‌പത്തിന്‌ കൈകള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. ശില്പത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധലഭിക്കാന്‍ വേണ്ടിയാണ് കൈകള്‍ ഒഴിവാക്കിയതെന്ന് ശില്‍പ്പി പറഞ്ഞു.

DONT MISS
Top