ഉംറ വിസയുടെ കാലാവധി രണ്ടാഴ്ചമാത്രം

hajj-umrah_1357388008ജിദ്ദ: ഇത്തവണ ഉംറ വിസയുടെ കാലാവധി രണ്ടാഴ്ച മാത്രമായി പരിമിതപ്പെടുത്താന്‍ ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു.  വിശുദ്ധനഗരത്തിലേയും പരിസരങ്ങളിലേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.

പുതിയ സമയ പരിധി തിങ്കളാഴ്ചമുതല്‍ നടപ്പില്‍ വരും. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഹജ്ജ് മന്ത്രാലയം പുറപ്പെടുവിച്ചുകഴിഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഉംറ ഏജന്‍സികളെ സൌദി എംബസിതന്നെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്.

സാധാരണ ഗതിയില്‍ റമദാന്‍ മാസം മുഴുവന്‍ മക്കയിലും മദീനയിലുമായി കഴിയാന്‍ ആഗ്രപിക്കുന്ന ഭക്തര്‍ക്ക് സൌദിയുടെ ഈ തീരുമാനം തിരിച്ചടിയാണ്.

ഉംറയ്ക്ക് വേണ്ടിയുള്ള വിസ അനുവദിച്ചു കഴിഞ്ഞാല്‍ 14 ദിവസത്തേക്ക് മാത്രമായിരിക്കും അതിന് സാധുതയുണ്ടായിരിക്കുക. വിസ സ്റ്റാമ്പ് ചെയ്തു കഴിഞ്ഞാല്‍ ഉംറയുടെ കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് പതിനാലാം ദിവസം സൌദിയില്‍ നിന്ന് തിരിച്ചുപോയിരിക്കണം.

സൌദിയിലെ ഉംറ സംഘാടക ഏജന്‍സികള്‍ക്കള്ള ക്വാട്ട് നേരേ പകുതിയാക്കി വെട്ടിക്കുറച്ചിട്ടുണ്ട്.

DONT MISS
Top